Skip to main content

Posts

തിരികെ...

എല്ലാം നേടിയെന്ന് അഹങ്കരിക്കുമ്പൊഴും, തിരിഞ്ഞു നോക്കുമ്പൊൾ കഴിഞ്ഞുപോയ കാലങ്ങളിലൊക്കെ മറന്നുവച്ചതൊക്കെ നഷടങ്ങൾതന്നെയായിരുന്നു.. അതിൽ നിന്റെ പ്രണയവും.. ചിലതെല്ലാം കയ്യെത്തിപിടിക്കാൻ നിന്റെ സ്നെഹം വിലങ്ങാവുമെന്ന് കരുതി മനപ്പുർവം മുന്നിൽ നടന്നതാണു ഞാൻ.. നിന്നെ തനിച്ചാക്കി.. പിൻ വിളികൾക്ക് കാതോർക്കാതെ.. ഇന്ന് നിരർധമായ അഭിനന്തനങ്ങൾക്ക് നടുവിലിരിക്കുമ്പൊഴും എനിക്കറിയാം നേട്ടങ്ങൾ അതൊന്നുമല്ലെന്ന്.. നിന്റെ മനസ്സിൽ ഇപ്പൊൾ ഞാനാരാണു..? ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങയാണ്.. വഴിയിൽ എവിടെയെങ്കിലും നിന്നെ കാണുവാനാശിച്ച്.. മറന്നുവച്ച സ്വപ്നങ്ങൾ നിന്റെ കൈകളിൽ നിന്നു തന്നെ തിരികെ എടുക്കാൻ വേണ്ടി..
Recent posts

ഓർമകളിൽ നിന്ന്..

നിന്നെക്കുറിച്ച് എഴുതുമ്പൊഴെല്ലാം എന്തിനാണി മിഴികൾ ഈറനണിയുന്നത്..? എനിക്കറിയാം എല്ലാം വെറുതെ ആയിരുന്നു എന്ന്, സ്വപ്നങ്ങളും,ദുഖങ്ങളും,മൗനവും,സ്നെഹവും എല്ലാം... അറിഞ്ഞുകൊണ്ട് തന്നെ എനിക്ക് പറ്റിയ തെറ്റായിരുന്നു നീ.. ഹ്രിദയത്തെ കുത്തിമുറിക്കുന്ന ഓർമകളെ പിഴുതെറിയാൻമാത്ത്രം മനസ്സിനു ശക്തിയുണ്ടായിരുന്നെങ്കിൽ...! ഉള്ളിനുള്ളിൽ സ്വയമെരിഞ്ഞ് ഇല്ലാതാവുകയാണു ഞാൻ.. പ്രണയത്തിന്റെ അഗ്നിയും പെറീ നിന്റെ മുന്നിൽ വന്നു നിന്നപ്പൊഴൊക്കെ ഞാനെല്ലാം മറച്ചുവച്ചതെയുള്ളു, എന്തിനാണെന്നറിയാതെ... എകയായ് ജീവിക്കാൻ എനിക്ക് കഴിവുണ്ടെന്ന് വെറുതെ കരുതി.. ഇന്ന് ഈ ശൂന്യരാവുകൾക്ക് നടുവിലിരുന്ന്, മുരടിച്ച ഏകാന്തയുടെ കാവൽക്കാരിയായ് ഹ്രിദയത്തിൽ എരിഞ്ഞടങ്ങുന്ന മോഹങ്ങളുമായ് ഇരിക്കുമ്പൊൾ ഞാൻ തിരിച്ചറിയുകയാണു താളം പിഴച്ചുപോയ എന്റെ ചുവട്കൾക്ക് കൂട്ടായ് നിന്നെയും ക്ഷണിക്കാമായിരുന്നു....

മരിക്കാത്ത ഓര്‍മകള്‍..

കടന്നു പോയ ദിനങ്ങളും അതിലെ നിരര്‍‍ഥമായ നിമിഷങ്ങളും എന്റെ ഓര്‍മയുടെ പുറകില്‍ മാത്രം നിന്നിരിന്നുവെങ്കില്‍... നാളത്തെ പുലരിയില്‍ എനിക്കെല്ലാം പുതിയതായി തോന്നിയെങ്കില്‍... നീ എന്തിനാണ്‌ അനുവാദം ചോദിക്കാതെ അന്ന് എന്റെ ഹ്രിദയത്തിലെക്ക് കടന്നു വന്നത്.. ഒരു പുഞ്ചിരിക്ക് ഇത്രയും ശക്തിയുണ്ടോ..? കണ്ണുകള്‍ സംസാരിക്കുന്നത് ഞാന്‍ ആദ്യമായി കണ്ടത് നിന്നിലൂടെയാണ്‌.. അന്നത്തെ ആ രാവില്‍ ഞാന്‍ നിന്നെ കാണേണ്ടിയിരുന്നില്ല.. അതിനു ശേഷമാണ്‌ വരികളിലൂടെ മാത്രം  കണ്ട പ്രണയം ഞാന്‍ അറിഞ്ഞത്.. ഒരു നിശ്വാസത്തിന്റെ മറയിട്ട് പിന്നെ ഞാന്‍ നിന്നരികില്‍ തന്നെ ഉണ്ടായിരുന്നു.. നീയത്‌ അറിഞ്ഞിരുന്നില്ലെ..? നാളുകള്‍ കൊഴിയുന്തൊറും നീ മറയുകയായിരുന്നു,എന്നില്‍ നിന്നും.. അളവില്ലാത്ത വിരഹം പകരം തന്നുകൊണ്ട്.. എന്റെ നൊമ്പരം മഴയായി പെയ്തിറങ്ങിയപ്പൊഴും നീയെവിടെയൊ മറഞ്ഞിരിക്കയായിരുന്നു.. അതിനു ശേഷം, ഏതെങ്കിലും ഒരു നിമിഷത്തില്‍ എനിക്കായി നിന്റെ കണ്ണുകള്‍ കാത്തിരുന്നിട്ടുണ്ടോ.. എല്ലം മറക്കാന്‍ മനുഷ്യനു കഴിയുമൊ..? പക്ഷെ നീ എല്ലാത്തില്‍ നിന്നും വിത്യസ്ത്നായി മാറുന്നു.. ഞാന്‍ ഇല്ലാതെയായാലും നിനക്കതൊരു കുറവായി തോന്നില്

കൂട്‌

 ഇനിയും നമ്മള്‍‍ കാണും, എനിക്കറിയാം...എന്നെ രക്ഷപെടാന്‍ നീ അനുവദിക്കില്ല...മനപ്പൂര്‍വമല്ലെങ്കില്‍ കൂടി...എല്ലാം മറന്ന്‌ തുടങ്ങുമ്പൊഴെക്കും  നീ എന്റെ മുന്നില്‍ വന്നു പെടും..പിന്നെയും ഞാന്‍ പഴയ ഒ)ര്‍മകളെ വിളിച്ചുണര്‍‍ത്തും...പേ)കുന്ന വഴികളിലെല്ലാം ഞാന്‍ നിന്നെതേടും......എല്ലാവരും നീയാണെന്ന കാണിച്ച്‌ ഇനിയും എന്റെ മനസ്സ് എന്നെ  കബളിപ്പിക്കും...സ്വപ്നങ്ങളില്‍ വന്ന് ഇനിയും നീ കൂടുകൂട്ടും..ഒന്നില്‍ നിന്നും ഞാന്‍   രക്ഷപെടില്ല...പഴയതെല്ലാം വീണ്ടും വീണ്ടും പുനതവതരിക്കും...ഇതിനെല്ലാം മുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കും..ഒരിക്കലും പാലിക്കപെടാത്ത ഒരു നൂറു പ്രതിഞ്ങകള്‍ എന്റെ മനസ്സില്‍ ചിതറി വീഴും..മറ്റ് ഒന്നിനെയും മാറ്റി പ്രതിഷ്ഠിക്കാനാവാതെ നിന്റെ ദേവ ശില്പം എന്റെ ഹ്രിദയത്തില്‍ കുടിയിരിക്കുംമരണം വരെ....

സിന്ദൂരo

നിന്റെ വിരലുകൊണ്ട് എന്റെ നെറ്റിയില്‍ സിന്ദൂരമണിയിക്കുന്ന നിമിഷം ഞാന്‍ ഏറേ കൊതിച്ചതാണ്.... എവിടെക്ക് എന്നറിയാതെ നിന്റെ കയ്യും പിടിച്ച് ജന്മതിന്റെ അറുതി വരെ നടക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു... ആര്‍ത്തുപെയ്യുന്ന കര്‍ക്കിടക മഴയില്‍ നിന്നൊടൊപ്പം നനയുന്നത് ഞാന്‍ സ്വപ്നം കണ്ടിരുന്നു..... നിന്റെ സാമീപ്യവും,സ്നേഹവും മരണം വരെ എന്നെ മേ)ഹിപ്പിച്ചിരുന്നു... അവസാനം ആരൊക്കെയൊ വാരിയെരിഞ്ഞ മണ്ണിന്റെ നനവു നുകര്‍ന്ന്‌ കിടന്നപ്പൊഴും എന്റെ സാഫല്യങ്ങള്‍ നിറമണിയുന്ന ഒരു പുലരിയിലെക്ക് ഉണരാന്‍ എനിക്കു കൊതിയുണ്ടായിരുന്നു... നീയെന്നെ ഒരിക്കല്‍ പേ)ലും തിരികെ വിളിച്ചില്ല.... എന്നെ തിരക്കി നീ വന്നില്ല... എനിക്കായി നീ കണ്ണുനീര് പൊഴിച്ചില്ല.... നിനക്കു ഞാന്‍ ആരുമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍  ഒരുപാട്‌ വൈകിപ്പൊയി... എന്നെ കുറിച്ചുള്ള ഓര്‍മകളെ പേ)ലും അകറ്റി നിര്‍ത്തിക്കൊണ്ട്‌  അപ്പൊഴും നീ ഇവിടെ ഉണ്ടായിരുന്നു മറ്റാരുടെയൊ സ്വന്തമായി........