എല്ലാം നേടിയെന്ന് അഹങ്കരിക്കുമ്പൊഴും,  തിരിഞ്ഞു നോക്കുമ്പൊൾ കഴിഞ്ഞുപോയ കാലങ്ങളിലൊക്കെ  മറന്നുവച്ചതൊക്കെ നഷടങ്ങൾതന്നെയായിരുന്നു..  അതിൽ നിന്റെ പ്രണയവും..  ചിലതെല്ലാം കയ്യെത്തിപിടിക്കാൻ നിന്റെ സ്നെഹം  വിലങ്ങാവുമെന്ന് കരുതി മനപ്പുർവം മുന്നിൽ നടന്നതാണു ഞാൻ..  നിന്നെ തനിച്ചാക്കി..  പിൻ വിളികൾക്ക് കാതോർക്കാതെ..  ഇന്ന് നിരർധമായ അഭിനന്തനങ്ങൾക്ക് നടുവിലിരിക്കുമ്പൊഴും  എനിക്കറിയാം നേട്ടങ്ങൾ അതൊന്നുമല്ലെന്ന്..  നിന്റെ മനസ്സിൽ ഇപ്പൊൾ ഞാനാരാണു..?  ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങയാണ്..  വഴിയിൽ എവിടെയെങ്കിലും നിന്നെ കാണുവാനാശിച്ച്..  മറന്നുവച്ച സ്വപ്നങ്ങൾ നിന്റെ കൈകളിൽ നിന്നു തന്നെ  തിരികെ എടുക്കാൻ വേണ്ടി..