ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരികെ...


എല്ലാം നേടിയെന്ന് അഹങ്കരിക്കുമ്പൊഴും,
തിരിഞ്ഞു നോക്കുമ്പൊൾ കഴിഞ്ഞുപോയ കാലങ്ങളിലൊക്കെ
മറന്നുവച്ചതൊക്കെ നഷടങ്ങൾതന്നെയായിരുന്നു..
അതിൽ നിന്റെ പ്രണയവും..
ചിലതെല്ലാം കയ്യെത്തിപിടിക്കാൻ നിന്റെ സ്നെഹം
വിലങ്ങാവുമെന്ന് കരുതി മനപ്പുർവം മുന്നിൽ നടന്നതാണു ഞാൻ..
നിന്നെ തനിച്ചാക്കി..
പിൻ വിളികൾക്ക് കാതോർക്കാതെ..
ഇന്ന് നിരർധമായ അഭിനന്തനങ്ങൾക്ക് നടുവിലിരിക്കുമ്പൊഴും
എനിക്കറിയാം നേട്ടങ്ങൾ അതൊന്നുമല്ലെന്ന്..
നിന്റെ മനസ്സിൽ ഇപ്പൊൾ ഞാനാരാണു..?
ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങയാണ്..
വഴിയിൽ എവിടെയെങ്കിലും നിന്നെ കാണുവാനാശിച്ച്..
മറന്നുവച്ച സ്വപ്നങ്ങൾ നിന്റെ കൈകളിൽ നിന്നു തന്നെ
തിരികെ എടുക്കാൻ വേണ്ടി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിന്നോട് പറയാനുള്ളത്

മഴയും വെയിലും എന്നെ തൊടാതെ പോകുന്നു നീ അരികിലില്ലായ്‌കയാൽ. നീ നടന്നകന്നു വഴികളിൽ കണ്ണുംനട്ട് കാത്തിരിക്കയാണ് ഞാൻ ഇനിയും ഒരുമിച്ചൊരു മഴനനയാൻ..

കൂട്‌

 ഇനിയും നമ്മള്‍‍ കാണും, എനിക്കറിയാം...എന്നെ രക്ഷപെടാന്‍ നീ അനുവദിക്കില്ല...മനപ്പൂര്‍വമല്ലെങ്കില്‍ കൂടി...എല്ലാം മറന്ന്‌ തുടങ്ങുമ്പൊഴെക്കും  നീ എന്റെ മുന്നില്‍ വന്നു പെടും..പിന്നെയും ഞാന്‍ പഴയ ഒ)ര്‍മകളെ വിളിച്ചുണര്‍‍ത്തും...പേ)കുന്ന വഴികളിലെല്ലാം ഞാന്‍ നിന്നെതേടും......എല്ലാവരും നീയാണെന്ന കാണിച്ച്‌ ഇനിയും എന്റെ മനസ്സ് എന്നെ  കബളിപ്പിക്കും...സ്വപ്നങ്ങളില്‍ വന്ന് ഇനിയും നീ കൂടുകൂട്ടും..ഒന്നില്‍ നിന്നും ഞാന്‍   രക്ഷപെടില്ല...പഴയതെല്ലാം വീണ്ടും വീണ്ടും പുനതവതരിക്കും...ഇതിനെല്ലാം മുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കും..ഒരിക്കലും പാലിക്കപെടാത്ത ഒരു നൂറു പ്രതിഞ്ങകള്‍ എന്റെ മനസ്സില്‍ ചിതറി വീഴും..മറ്റ് ഒന്നിനെയും മാറ്റി പ്രതിഷ്ഠിക്കാനാവാതെ നിന്റെ ദേവ ശില്പം എന്റെ ഹ്രിദയത്തില്‍ കുടിയിരിക്കുംമരണം വരെ....

ഓർമകളിൽ നിന്ന്..

നിന്നെക്കുറിച്ച് എഴുതുമ്പൊഴെല്ലാം എന്തിനാണി മിഴികൾ ഈറനണിയുന്നത്..? എനിക്കറിയാം എല്ലാം വെറുതെ ആയിരുന്നു എന്ന്, സ്വപ്നങ്ങളും,ദുഖങ്ങളും,മൗനവും,സ്നെഹവും എല്ലാം... അറിഞ്ഞുകൊണ്ട് തന്നെ എനിക്ക് പറ്റിയ തെറ്റായിരുന്നു നീ.. ഹ്രിദയത്തെ കുത്തിമുറിക്കുന്ന ഓർമകളെ പിഴുതെറിയാൻമാത്ത്രം മനസ്സിനു ശക്തിയുണ്ടായിരുന്നെങ്കിൽ...! ഉള്ളിനുള്ളിൽ സ്വയമെരിഞ്ഞ് ഇല്ലാതാവുകയാണു ഞാൻ.. പ്രണയത്തിന്റെ അഗ്നിയും പെറീ നിന്റെ മുന്നിൽ വന്നു നിന്നപ്പൊഴൊക്കെ ഞാനെല്ലാം മറച്ചുവച്ചതെയുള്ളു, എന്തിനാണെന്നറിയാതെ... എകയായ് ജീവിക്കാൻ എനിക്ക് കഴിവുണ്ടെന്ന് വെറുതെ കരുതി.. ഇന്ന് ഈ ശൂന്യരാവുകൾക്ക് നടുവിലിരുന്ന്, മുരടിച്ച ഏകാന്തയുടെ കാവൽക്കാരിയായ് ഹ്രിദയത്തിൽ എരിഞ്ഞടങ്ങുന്ന മോഹങ്ങളുമായ് ഇരിക്കുമ്പൊൾ ഞാൻ തിരിച്ചറിയുകയാണു താളം പിഴച്ചുപോയ എന്റെ ചുവട്കൾക്ക് കൂട്ടായ് നിന്നെയും ക്ഷണിക്കാമായിരുന്നു....