കടന്നു പോയ ദിനങ്ങളും അതിലെ നിരര്‍ഥമായ നിമിഷങ്ങളും എന്റെ ഓര്‍മയുടെ പുറകില്‍ മാത്രം നിന്നിരിന്നുവെങ്കില്‍... നാളത്തെ പുലരിയില്‍ എനിക്കെല്ലാം പുതിയതായി തോന്നിയെങ്കില്‍... നീ എന്തിനാണ് അനുവാദം ചോദിക്കാതെ അന്ന് എന്റെ ഹ്രിദയത്തിലെക്ക് കടന്നു വന്നത്.. ഒരു പുഞ്ചിരിക്ക് ഇത്രയും ശക്തിയുണ്ടോ..? കണ്ണുകള്‍ സംസാരിക്കുന്നത് ഞാന്‍ ആദ്യമായി കണ്ടത് നിന്നിലൂടെയാണ്.. അന്നത്തെ ആ രാവില്‍ ഞാന്‍ നിന്നെ കാണേണ്ടിയിരുന്നില്ല.. അതിനു ശേഷമാണ് വരികളിലൂടെ മാത്രം കണ്ട പ്രണയം ഞാന്‍ അറിഞ്ഞത്.. ഒരു നിശ്വാസത്തിന്റെ മറയിട്ട് പിന്നെ ഞാന്‍ നിന്നരികില്‍ തന്നെ ഉണ്ടായിരുന്നു.. നീയത് അറിഞ്ഞിരുന്നില്ലെ..? നാളുകള്‍ കൊഴിയുന്തൊറും നീ മറയുകയായിരുന്നു,എന്നില്‍ നിന്നും.. അളവില്ലാത്ത വിരഹം പകരം തന്നുകൊണ്ട്.. എന്റെ നൊമ്പരം മഴയായി പെയ്തിറങ്ങിയപ്പൊഴും നീയെവിടെയൊ മറഞ്ഞിരിക്കയായിരുന്നു.. അതിനു ശേഷം, ഏതെങ്കിലും ഒരു നിമിഷത്തില്‍ എനിക്കായി നിന്റെ കണ്ണുകള്‍ കാത്തിരുന്നിട്ടുണ്ടോ.. എല്ലം മറക്കാന്‍ മനുഷ്യനു കഴിയുമൊ..? പക്ഷെ നീ എല്ലാത്തില്‍ നിന്നും വിത്യസ്ത്നായി മാറുന്നു.. ഞാന്‍ ഇല്ലാതെയായാലും നിനക്കതൊരു കുറവായി തോന്...